മലപ്പുറത്ത് ഇന്ന് 1287 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ ഇനി ചികില്‍സയില്‍ 10843 പേര്‍
മലപ്പുറം: ജില്ലയില്‍ കൊവിഡ് ആശങ്ക കുറഞ്ഞില്ല. രോഗികള്‍ ഇന്നും ആയിരത്തിന് മുകളില്‍. ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,245 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്.

കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1093 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 904 പേര്‍ കൂടി കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,16,377 പേരാണ് കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
32,825 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 10,843 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 760 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 231 പേരും 90 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 479 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.












Click it and Unblock the Notifications