മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 1321 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 13.57 ശതമാനം, ജില്ലയില്‍ ചികില്‍സയില്‍ 10469 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ കാര്യത്തിലും ടിപിആര്‍ നിരക്കിലും നേരിയ കുറവ്. ബുധനാഴ്ച 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെയാണിത്. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.57 ശതമാനത്തിലെത്തിലെത്തി. 1,092 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ 3,15,473 പേരാണ് കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

c

ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 1,267 പേര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1073 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുകമലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുക

Recommended Video

cmsvideo
Delta plus virus centrals guideline for kerala

31,393 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 10,469 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 736 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 220 പേരും 86 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 467 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

Malappuram
English summary
1321 people test for Coronavirus in Malappuram today; TPR 13.5 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X