Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് ടിപിആര്‍ കുറഞ്ഞു; ചികില്‍സയിലുള്ളത് 17000ത്തില്‍ താഴെ കൊവിഡ് രോഗികള്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കുറയുന്നു. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍ കുറവ്. ഇനി 17000ത്തില്‍ താഴെ ആളുകള്‍ മാത്രമേ ചികില്‍സയില്‍ കഴിയുന്നുള്ളൂ. നേരത്തെ ഇത് 30000 വരെ ആയിരുന്നു. അതേസമയം, ഇന്ന് 1,377 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.77 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,591 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി.

രോഗികളുമായുള്ള സമ്പര്‍ക്കം വഴി 1,282 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 69 പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,208 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 16,795 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

c

അതേസമയം, കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍ തൃശൂര്‍ ജില്ലയിലും കുറവ് കാസര്‍കോട്ടുമാണ്. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള രോഗികളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

കൊവിഡ് വാക്‌സിനേഷന്‍ രംഗത്ത് കേരളം അതിവേഗം കുതിക്കുകയാണ്. ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. അതേസമയം ആദ്യ ഡോസ് വാക്സിനേഷന്‍ 90 ശതമാനവും കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 50,000 ഡോസ് കോവാക്സിന്‍ കൂടി ലഭ്യമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+