മലപ്പുറത്ത് 32 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു; ഇനി ചികിത്സയില്‍ 19,254 പേര്‍
മലപ്പുറം: ജില്ലയ്ക്ക് ഇന്ന് നേരിയ ആശ്വാസം. കൊവിഡ് രോഗികളുടെ എണ്ണത്തിലും ടിപിആര്‍ നിരക്കിലും ശനിയാഴ്ചയേക്കാള്‍ കുറവു വന്നു. ഞായറാഴ്ച 1,387 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 1,323 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ്. 13.58 ശതമാനമാണ് ടിപിആര്‍.
2,614 പേര്‍ ഞായറാഴ്ച രോഗമുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 5,15,815 ആയി. 55,281 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,254 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 32,52,415 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 24,54,963 പേര്‍ക്ക് ആദ്യ ഡോസും 7,97,452 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്.

അതേസമയം, കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് ജില്ലകളില്‍ 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐസിയു കിടക്കകളാണ് സജ്ജമാക്കിയത്. ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാലുണ്ടാകുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ് മെഡിക്കല്‍ കോളജില്‍ ഐസിയുകള്‍ സജ്ജമാക്കിയത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് ഐസിയു സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. 5.5 കോടി രൂപയാണ് ഇതിന് ചെലവായത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications