Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരും വിദേശത്ത് നിന്ന് വന്നവര്‍; മൊത്തം 14 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ഒരു തിരുവനന്തപുരം സ്വദേശിക്കും ഒരു ആലപ്പുഴ സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

C

മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 കാരന്‍, തിരുനാവായ അനന്താവൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 29 വയസുകാരി, മെയ് 21 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32 കാരന്‍, മെയ് 28 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശി 35 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനി ആറ് വയസുകാരി, 27 ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശി ഗര്‍ഭിണിയായ 26 വയസുകാരി, മെയ് 29 ന് ദുബായില്‍ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ഗര്‍ഭിണിയായ 29 വയസുകാരി, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മൂര്‍ക്കനാട് വടക്കുംപുറം സ്വദേശി 38 കാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മങ്കട കൂട്ടില്‍ സ്വദേശി 41 കാരന്‍, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ അനന്താവൂര്‍ ചേരൂലാല്‍ സ്വദേശി 47 കാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂര്‍ കോട്ടുക്കല്ലിങ്ങല്‍ സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി 24 കാരന്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

കൂടാതെ ബംഗളുരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22 കാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് എത്തിയ പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 22 കാരന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇവരെക്കൂടാതെ ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂര്‍കോണം സ്വദേശി 56 കാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+