Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് കൂടി കൊറോണ; 7 പേര്‍ക്ക് രോഗം ഭേദമായി

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് വരെ എത്തിയവര്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരിലുണ്ട്. എല്ലാവരും ക്വാറന്റൈനിലായിരുന്നു. മുംബൈ, ബെംഗളൂരു, മംഗളൂരു, ചെന്നൈ, സൗദി അറേബ്യ, റഷ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഒരുമിച്ചെത്തിയ സഹോദരങ്ങളായ മൂന്ന് താനാളൂര്‍ പാണ്ടിയാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച എല്ലാവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

C

ബംഗളൂരുവില്‍ നിന്ന് മെയ് 17 ന് എത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21 കാരന്‍, മെയ് 17 ന് തന്നെ മംഗളൂരുവില്‍ നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കല്‍ സ്വദേശിനി 26 കാരി, മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മെയ് 26 ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 കാരന്‍, മെയ് 26 ന് സ്വകാര്യ ബസില്‍ മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42 കാരന്‍, ജിദ്ദയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മെയ് 29 ന് കരിപ്പൂരിലെത്തിയ എആര്‍ നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശി 44 കാരന്‍, മോസ്‌കോയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മെയ് 21 ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, ദുബായില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24 കാരന്‍, മെയ് 29 ന് തന്നെ കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 12 ന് എത്തിയ നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, മെയ് 28 ന് ചെന്നൈയില്‍ നിന്നെത്തിയ മമ്പുറം സ്വദേശി 30 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് പേര്‍ കൂടി രോഗമുക്തനായി. ദുബായില്‍ നിന്നെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരന്‍, മുംബൈയില്‍ നിന്ന് വന്ന പൊന്നാനി വെളിയങ്കോട് സ്വദേശി 31 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, അബുദബിയില്‍ നിന്നു തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 കാരന്‍, മുംബൈയില്‍ നിന്നെത്തി രോഗബാധിതനായ തെന്നല തറയില്‍ സ്വദേശി 45 കാരന്‍, മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നു വന്ന ആതവനാട് കരിപ്പോള്‍ സ്വദേശി 59 കാരന്‍, മുംബൈയില്‍ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല കുറ്റിപ്പാല സ്വദേശി 37 കാരന്‍ എന്നിവര്‍ക്കാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലായിരുന്ന ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+