Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രതികാരം വീട്ടാനെത്തി; യുവാവിനെ 14കാരി നേരിട്ടതിങ്ങനെ

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് വായിച്ചതാണ്. പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു സംഭവം ആണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. പ്രണയം നിരസിച്ചതിന്റെ പേരില്‍ ആക്രമിക്കാന്‍ എത്തിയ യുവാവിനെ ധീരമായി നേരിട്ടിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

പ്രണയം നിരസിച്ചതിലുള്ള വിരോധത്തില്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താനായി എത്തിയ 22 വയസ്സുകാരനെയാണ് 14 വയസ്സുകാരി നേരിട്ടത്. കത്തിയുമായി പിന്തുടര്‍ന്ന് കുത്താനെത്തിയ യുവാവിനെ പെണ്‍കുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴം രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം. മണ്ണാര്‍മല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.

girl

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുറച്ച് കാലമായി പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇനി പുതിയ കളികള്‍ മാത്രം.....ചെണ്ട കൊട്ടി ഗോപി സുന്ദര്‍ പ്രണയത്തോടെ അരികില്‍ അമൃതയും

പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തള്ളി പെണ്‍കുട്ടി ബഹളം വച്ചു. നിലത്തുവീണ യുവാവിന്റെ കയ്യില്‍നിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തില്‍ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ പൊലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പൊലീസ് കണ്ടെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+