മലപ്പുറത്ത് 14 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം കല്‍പ്പഞ്ചേരിയില്‍ 14 വയസുകാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു. ഏഴ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട സംഘം കുട്ടിക്ക് മയക്കുമരുന്ന് നല്‍കി വലയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.
ആദ്യം പ്രധാന പ്രതി പോണ്‍കുട്ടിയെ ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരികള്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്‌ച്ചവെച്ചു. പീഡനം സഹിക്ക വയ്യാതായപ്പോള്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു.
പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നല്‍കുകയും ചെയ്‌തിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് ഏഴ് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ബാക്കി അഞ്ച് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications