സ്‌കൂട്ടറില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി... പ്രകൃതി വിരുദ്ധ പീഡനം, പ്രതിക്ക് ജാമ്യമില്ല, സംഭവം മലപ്പുറത്ത്!
മലപ്പുറം: 14വയസ്സുകാരനെ സ്‌കൂട്ടറില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതിക്ക് ജാമ്യമില്ല. പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ മഞ്ചേരി സബ്ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യഹര്‍ജി മലപ്പുറം ജില്ലാ പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് തള്ളിയത്. മമ്പാട് പള്ളിക്കുന്ന് പുളിക്കത്തൊടിക മുസ്തഫ എന്ന ചെറിയാപ്പുവിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.
2019 മാര്‍ച്ച് മാസത്തിലും ഏപ്രില്‍ 29നുമാണ് കേസിന്നാസ്പദമായ സംഭവങ്ങള്‍. പതിനാലു വയസ്സു പ്രായമുള്ള ആണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം 377, പോക്‌സോ ആക്ട് എന്നീ വകുപ്പുകളനുസരിച്ച് നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മറ്റൊരു കേസില്‍ പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന കേസില്‍ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത മമ്പാട് കളംകുന്ന് പൊങ്ങല്ലൂര്‍ പൈക്കാടന്‍ ഫിറോസ് എന്ന പുട്ട് ഫിറോസ് (35)ന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ വി നാരായണന്‍ തള്ളി. 2018 ഡിസംബര്‍ ആദ്യ വാരത്തിലാണ് കേസിന്നാസ്പദമായ സംഭവം.
കുട്ടിയെ മമ്പാട് വളം ഡിപ്പോയുടെ അടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മൂന്നു തവണ ഇത്തരത്തില്‍ പീഡിപ്പിച്ചതായി കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റൊരുകേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മമ്പാട് കോലോത്തുംകുന്ന് കക്കുണ്ടില്‍ മുഹമ്മദ് മുസ്തഫ എന്ന ജയന്‍ (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.
പതിനാലു വയസ്സു പ്രായമുള്ള ആണ്‍കുട്ടിയെ മമ്പാട് തോണിക്കടവിലുള്ള കുറ്റിക്കാട്ടില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. 2018 ജനുവരിയിലെ ഒരു ദിവസവും പിന്നീട് രണ്ടു തവണയും പീഡിപ്പിച്ചതായാണ് പരാതി. 2019 മെയ് രണ്ടിന് നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications