മലപ്പുറത്ത് ടിപിആര്‍ 15 ശതമാനത്തില്‍; കൊറോണ രോഗികള്‍ കുറഞ്ഞിട്ടും ആശങ്കയൊഴിഞ്ഞില്ല
മലപ്പുറം: ജില്ലയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടിപിആര്‍ നിരക്ക് കുറയാത്തത് ആശങ്കയായി നിലനില്‍ക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ടിപിആര്‍ നിരക്ക് 17 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി 15 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇനിയും താഴ്ന്നാല്‍ മാത്രമേ ആശങ്ക ഒഴിവാകൂ. അതേമസയം, പ്രതിദിന പരിശോധന നിരിക്ക് കുറവാണ് എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

വെള്ളിയാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.05 ശതമാനം രേഖപ്പെടുത്തി. 1,413 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,306 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 2,94,646 പേരായി.
1,375 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 13 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 52,060 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 17,593 പേരാണ് ചികിത്സയിലുള്ളത്.
ആശുപത്രികളില്‍ 843 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 284 പേരും 95 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 970 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 978 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.












Click it and Unblock the Notifications