കൊവിഡ് വ്യാപനം തടയാന്‍ നടപടി; മലപ്പുറത്ത് 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ, മൊത്തം 38 ഇടങ്ങളില്‍
മലപ്പുറം: ജില്ലയിലെ 14 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ രോഗ വ്യാപന ഭീതി നിലനില്‍ക്കുന്ന പഞ്ചായത്തുകളിലാണ് ജില്ലാ കളക്ടറുടെ നടപടി. നേരത്തെ 24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 14 ഇടങ്ങളില്‍ കൂടി നിരോധനാജ്ഞ. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഉര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഏപ്രില്‍ 30 വരെയാണിത്. രോഗ ശമനമില്ലെങ്കില്‍ സമയപരിധി നീട്ടിയേക്കാം.

ദിവസങ്ങള്‍ക്ക് മുമ്പ് 24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളെ കൂടാതെ കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളില്‍ 144 നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങാനും അനുവദിക്കില്ല. അതേസമയം, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് തിങ്കളാഴ്ച ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,597 ആയി. ആകെ രോഗബാധിതരില്‍ 2,344 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്. 89 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 39,691 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്.
Recommended Video
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications