Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷം; 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ ഏഴ് പഞ്ചായത്തുകളിലും കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പുറമെയാണിത്. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുതകളിലാണ് പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു.

28

ഈ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങാനും അനുവദിക്കില്ല. 60ല്‍ കൂടുതല്‍ കൊറോണ രോഗികളുള്ളതും രോഗ വ്യാപന സാധ്യതയുള്ളതുമായ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്നാണ് വിവരം. പോസിറ്റിവിറ്റി നിരക്ക് ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കൂടുതലാണ്.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kottayam medical college students broke covid prortocol | Oneindia Malayalam

    അതേസമയം, ജില്ലയില്‍ ഇതുവരെ 4,84,994 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,34,070 പേര്‍ക്ക് ഒന്നാം ഡോസും 50,924 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ലയില്‍ ഇതുവരെ 37,987 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 22,726 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 13,446 പേര്‍ക്ക് ഒന്നാം ഡോസും 10,265 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,482 പേര്‍ ആദ്യ ഘട്ട വാക്‌സിനും 7,086 പേര്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,49,155 പേര്‍ ആദ്യഘട്ട വാക്‌സിനും 10,847 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

    മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+