മലപ്പുറത്ത് മൂന്ന് മുന്‍സിപ്പാലിറ്റികളിലും 14 പഞ്ചായത്തുകളിലും നിരോധനാജ്ഞ; മൊത്തം 55 ഇടങ്ങളില്‍
മലപ്പുറം: ജില്ലയില്‍ 17 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നടപടി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ഈ പ്രദേശങ്ങളില്‍ നിരോധിച്ചു. സര്‍ക്കാര്‍ ഓഫീസുകളും ബാങ്ക്, പൊതു ഗതാഗതം എന്നിവയ്ക്ക് തടസമുണ്ടാകില്ല.

പരപ്പനങ്ങാടി, താനൂര്‍, തിരൂരങ്ങാടി നഗരസഭകളിലും കാലടി, എആര്‍ നഗര്‍, എടയൂര്‍, മമ്പാട്, പെരുമ്പടപ്പ്, എടപ്പാള്‍, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, മാറഞ്ചേരി, ആതവനാട്, തേഞ്ഞിപ്പലം, അമരമ്പലം, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 14 വരെയാണ് ഉത്തരവ് ബാധകം. നേരത്തെ 38 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Recommended Video
പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഉര്‍ങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്പ്, കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്‍പകഞ്ചേരി, നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളെ കൂടാതെ കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളിലും 144 നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങാനും അനുവദിക്കില്ല.
നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications