മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ; 15 വരെ കടുത്ത നിയന്ത്രണം

Google Oneindia Malayalam News

മലപ്പുറം: കൊറോണ വ്യാപനം തടയാന്‍ ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 15 വരെയാണ് നിയന്ത്രണം. ചാലിയാര്‍, ചോക്കാട്, തുവ്വൂര്‍, വള്ളിക്കുന്ന്, പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര എന്നീ പഞ്ചായത്തുകളിലാണ് പുതിയതായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 62 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

c

ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ലെന്ന് കളക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. സിനിമാശാലകള്‍/ സിനിമാകോംപ്ലക്സുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നു. ഹോട്ടലുകള്‍, റെസ്റ്റോറണ്ടുകള്‍, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 8.00 മണി വരെയും അവയുടെ പാര്‍സല്‍ സര്‍വ്വീസുകള്‍ 9.00 മണി വരെയും ആയിരിക്കുന്നതാണ്.

വമ്പന്‍ വിജയം മാത്രമല്ല; പിണറായി വിജയന്‍ രേഖപ്പെടുത്തുന്നത് മറ്റൊരു ചരിത്രവും, നിയമസഭയില്‍ ആദ്യം...!വമ്പന്‍ വിജയം മാത്രമല്ല; പിണറായി വിജയന്‍ രേഖപ്പെടുത്തുന്നത് മറ്റൊരു ചരിത്രവും, നിയമസഭയില്‍ ആദ്യം...!

Recommended Video

cmsvideo
Kerala plans to implement lockdown for two weeks

ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്പോര്‍ട്സ് ക്ലബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍, എല്ലാവിധ ഇന്‍ഡോര്‍/ഔട്ട്ഡോര്‍ കായിക മത്സരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചിരിക്കുന്നു. ചന്തകള്‍, ബസ്സ്റ്റാന്റ്, പൊതുഗതാഗതം, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്മെന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍, എന്നിവയ്ക്ക് നിലവിലെ കോവിഡ്, 'ബ്രേക്ക് ദ ചെയിന്‍'മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

Malappuram
English summary
144 declared 6 more Local body in Malappuram district till May 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X