മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ; കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം, കാരണം ഇതാണ്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ രോഗികള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിരോധനാജ്ഞ തുടരും.

28

ഇന്ന് രാത്രി 9 മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക. ആളുകള്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങാനും അനുവദിക്കില്ല. ഈ പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും 60ല്‍ കൂടുതല്‍ കൊറോണ രോഗികളാണുള്ളത്. പോസിറ്റിവിറ്റി നിരക്ക് ഈ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം പലവിധ കാര്യങ്ങള്‍ ചെയ്തുവരികയാണ്. മത നേതാക്കളുമായും വ്യാപാരികളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. റമദാന്‍ മാസമായതിനാല്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75, ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 150 എന്ന നിലയില്‍ നിജപ്പെടുത്തണം.

Recommended Video

cmsvideo
സദാചാര ഗുണ്ടായിസം നടത്തി പ്രളയകാലത്തെ ഹീറോ ജെയ്‌സൽ | Oneindia Malayalam

ബിഗ് ബോസില്‍ ആര് കിരീടം ചൂടും? മോഹന്‍ലാല്‍ എങ്ങനെ... തുപ്പല്‍ ഫിറോസ് ഖാന്‍ വിളിക്ക് മറുപടിബിഗ് ബോസില്‍ ആര് കിരീടം ചൂടും? മോഹന്‍ലാല്‍ എങ്ങനെ... തുപ്പല്‍ ഫിറോസ് ഖാന്‍ വിളിക്ക് മറുപടി

ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. 1,945 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Malappuram
English summary
144 declared in 8 Local body in Malappuram district till April 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X