മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; പൊന്നാനി താലൂക്കിൽ നിരോധനാജ്‍ഞ

  • By Aami Madhu
Google Oneindia Malayalam News

മലപ്പുറം; കൊവിഡ് സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും. അവശ്യവസ്തുക്കൾ ലഭിക്കുന്ന ഇടങ്ങളിൽ അല്ലാതെ മറ്റൊരിടത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. ആശുപത്രി , വിവാഹം, മരണം എന്നിവയ്ക്കല്ലാതെയുള്ള അനാവശ്യ യാത്രകളും അനുവദക്കില്ല.

Recommended Video

cmsvideo
കൊവിഡ് കുതിക്കുന്നു,പൊന്നാനിയില്‍ നിരോധനാജ്ഞ | Oneindia Malayalam

സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം പൊന്നാനിയിൽ ഉയരുകയാണ്. നേരത്തേ രോഗികളുടെ എണ്ണം ഉയർന്നതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഇന്നലെ മാത്രം 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 23 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗം. 21 പേർക്കാണ് പൊന്നാനിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.

pti09-06-2020-000

നിലനിൽ 431 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 862 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 962 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 39,706 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 506 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

36,842 പേര്‍ വീടുകളിലും 2,358 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു? അന്വേഷിക്കണമെന്ന് ഐസക്സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു? അന്വേഷിക്കണമെന്ന് ഐസക്

കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാംകേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

സ്വപ്‌നയുടെ 'കൈയ്യാങ്കളിയും' പുറത്ത്... യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍സ്വപ്‌നയുടെ 'കൈയ്യാങ്കളിയും' പുറത്ത്... യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍

Malappuram
English summary
144 imposed in ponnani taluk ,malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X