മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 7 മാസം പ്രായമായ കുഞ്ഞിനും കൊറോണ; എല്ലാവരും അടുത്തിടെ വന്നവര്‍, മൊത്തം 15 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞും ഇതില്‍പ്പെടും. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്ക് പുറമെ ചെമ്മാട് താമസിക്കുന്ന ബംഗാള്‍ സ്വദേശി, മഞ്ചേരിയില്‍ താമസിക്കുന്ന അസം സ്വദേശി എന്നിവര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. എല്ലാവരെയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്.

b

കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 20 ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. മെയ് 23 ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശിയായ 46 കാരന്‍, അബുദബിയില്‍ നിന്ന് കൊച്ചി വഴി മെയ് 19 ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി ഗര്‍ഭിണിയായ 26 കാരി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 36 കാരന്‍, മെയ് 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുളള വിമാനത്തില്‍ നാട്ടിലേക്ക് വന്ന പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിലെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി 68 കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 കാരന്‍, മഞ്ചേരി ചെരണിയില്‍ താമസിക്കുന്ന അസം സ്വദേശി 22 കാരന്‍ എന്നിവര്‍ക്കും രോഗബാധയുണ്ട്.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

അഹമ്മദാബാദില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 14 ന് എത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 കാരന്‍, ദില്ലിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ മെയ് 22 ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 24 ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി 64 കാരന്‍, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 18 ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസുകാരി, മുംബൈ അന്ധേരിയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് വീട്ടിലെത്തിയ തിരൂരങ്ങാടി പണ്ടാരങ്ങാടി വടക്കേ മമ്പുറം സ്വദേശി 43 കാരന്‍, ഗൂഡല്ലൂരില്‍ നിന്ന് കാല്‍നടയായി മെയ് 25 ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്‍, മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി 70 വയസുകാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂമോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

Malappuram
English summary
15 Persons including seven month old girl confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X