Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഒരു സ്‌കൂളില്‍ കൊറോണ രോഗം വ്യാപിച്ചു; 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും രോഗം

മലപ്പുറം: പൊന്നാനി മാറഞ്ചേരിയില്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരു വിദ്യാര്‍ഥിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളും അധ്യാപകരും പരിശോധനയ്ക്ക് വിധേയരായി. അപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും രോഗം ബാധിച്ചു എന്ന് വ്യക്തമായത്. രോഗം ബാധിച്ച വിദ്യാര്‍ഥികള്‍ എല്ലാവരും പത്താം ക്ലാസില്‍ പഠിക്കുന്നവരാണ്. പ്ലസ് ടു വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് നീക്കം. ഇതോടെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന ആശങ്ക ഉടലെടുത്തു.

c

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

തൃശൂര്‍ ജില്ലയിലെ വിദ്യര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ സമ്പര്‍ക്കം വഴി രോഗ വ്യാപനത്തിന് ഇതിടയാക്കുമോ എന്നാണ് ആശങ്ക. 684 പേരെയാണ് സ്‌കൂളില്‍ ഇതുവരെ പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്. എല്ലാ വിദ്യാര്‍ഥികളോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സ്‌കൂള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനം പുനരാരംഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+