Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്; ടിപിആര്‍ 11.49 ശതമാനം

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 1500ലധികം പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ടിപിആര്‍ കുറയാത്തത് ആശങ്ക ഇരട്ടിയാക്കുന്നതാണ്. ജില്ലയിലെ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പോലീസ് വ്യാപകമായ പരിശോധന തുടരുകയും ചെയ്യുന്നു. എന്നാല്‍ മതിയായ രീതിയില്‍ വാക്‌സിന്‍ വിതരണം നടക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്.

c

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.49 ശതമാനമാണ്. 1,553 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 841 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാള്‍ കുറവാണ് രോഗം ഭേദമായവരുടെ എണ്ണം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ് മറ്റൊരു ആശങ്ക. ഇന്ന് 1,510 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്.

20 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 32,842 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 13,669 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ഇതുവരെ 1,186 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+