Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; ഒരു ദിവസം മാത്രം നല്‍കിയത് 87000 ഡോസ് വാക്‌സിന്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് പ്രതിരോധ രംഗത്ത് പ്രതീക്ഷ നല്‍കി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. 1600ല്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. നേരത്തെ 3000ത്തിലധികം പേര്‍ക്ക് വരെ ഓരോ ദിവസവും ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളും മലപ്പുറത്തായിരുന്നു. ആ സാഹചര്യം മാറുകയാണ് എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് കൊവിഡ് ടിപിആര്‍ 16 ശതമാനത്തില്‍ താഴെയാണ്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 29000ത്തില്‍ താഴെയായി. അതേസമയം, വാക്‌സിനേഷന്‍ തകൃതിയായി നടക്കുന്നു എന്ന ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശനിയാഴ്ച 15.61 ശതമാനം കോവിഡ് ടെസ്റ്റ് പോസിററീവിറ്റി നിരക്ക് രേഖപ്പെടുത്തിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,554 പേര്‍ക്കാണ് രോഗം. 2,641 പേര്‍ വൈറസ് വിമുക്തരായി. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം കുറയാത്തത് ഇപ്പോഴും ആശങ്കയാണ്. 1,452 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗബാധയുണ്ടായത്. 35 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 65 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

c

64,836 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28,250 പേര്‍ ചികിത്സയിലാണ്. വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യാനായി. ഒറ്റദിവസം 87000 പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനായത് ആരോഗ്യ പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ 70,538 പേര്‍ക്ക് ആദ്യ ഡോസും 16,650 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. അതേസമയം, വാക്‌സിന്‍ ലഭിക്കുന്നില്ല എന്ന പരാതികളും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

60 വയസ് കഴിഞ്ഞവര്‍, ട്രാന്‍സ്ജന്‍ഡര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കും ആദിമ ഗോത്ര വര്‍ഗ്ഗ ഊരുകളിലുള്ളവര്‍ക്കുമായി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഘട്ട വാക്സിന്‍ പൂര്‍ണ്ണമായും ലഭ്യമാക്കി. ചെറിയൊരു വിഭാഗം വാക്സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നത് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും ഒരു ഡോസും ഇതുവരെ സ്വീകരിക്കാത്തവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ നല്‍കും.

അതേസമയം, കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+