മലപ്പുറത്ത് ടിപിആര്‍ 11 ശതമാനത്തിന് മുകളില്‍; ജില്ലയില്‍ ചികില്‍സയില്‍ 12,960 പേര്‍
മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 1500ലധികം പേര്‍ക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെയാണ്. എന്നാല്‍ 1000ത്തിലധികം പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വാസകരമാണ്. അതേസമയം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗം വ്യാപിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 90 ശതമാനം പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാതെ രോഗം വ്യാപിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നതാണ്. ജില്ലയില്‍ രോഗം ബാധിച്ച് 13000ത്തിലധികം പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തില്‍ 33000ത്തിലധികം പേരുണ്ട്. ജാഗ്രത കൈവെടിയരുത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അഭ്യര്‍ഥിച്ചു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനമാണ്. 1,561 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,107 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,533 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. എട്ട് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരും വിദേശത നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 12 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 33,957 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 12,960 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,172 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications