Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടിപിആര്‍ നിരക്കില്‍ നേരിയ കുറവ്; ഇന്ന് രോഗം ബാധിച്ചത് 1597 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിപിആര്‍ നിരക്ക് താഴ്ന്നിട്ടുണ്ട്. എന്നാല്‍ ആശങ്ക ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ല. 1,597 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,392 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,92,344 പേരായി.

c

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,540 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 33 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,284 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,487 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 892 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 294 പേരും 89 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,025 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 954 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+