മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

16 പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി; 18 പേര്‍ക്ക് രോഗ മുക്തി; ഭീതി ഒഴിയാതെ മലപ്പുറം

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനുപുറമെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

corona

Recommended Video

cmsvideo
Community spread chance in kerala | Oneindia Malayalam

1 ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച എടക്കര ഉപ്പട സ്വദേശിനിയില്‍ നിന്നാണ് മഞ്ചേരി അമ്പലപ്പാട് സ്വദേശി 44 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇദ്ദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2- ജൂണ്‍ 19 ന് ബംഗലൂരുവില്‍ നിന്ന് തിരിച്ചെത്തിയ ചെറുമുക്ക് നന്നമ്പ്ര സ്വദേശി 52 വയസുകാരന്‍, 3- ജൂണ്‍ 11 ന് ദമാമില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശി 42 വയസുകാരന്‍, 4- ജൂണ്‍ 18 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മമ്പാട് വടപുറം സ്വദേശി 36 വയസുകാരന്‍, 5,6- ജൂണ്‍ 13 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കരുളായി സ്വദേശിനി 23 വയസുകാരി, ഇവരുടെ നാല് വയസുള്ള മകള്‍, 7- മെയ് 31 ന് ദുബായില്‍ നിന്നും വാഴയൂര്‍ സ്വദേശി 32 വയസുകാരന്‍, 8- ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍,9- ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ താനൂര്‍ ഓലപ്പീടിക സ്വദേശി 45 വയസുകാരന്‍, 10- ജൂണ്‍ 13 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് പൂഴിക്കുന്ന് സ്വദേശിനി 25 വയസുകാരി, 11- മെയ് 31 ന് അബുദബിയില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കുറ്റിപ്പാല സ്വദേശിനി 27 വയസുകാരി, 12- ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നും കൊച്ചി വഴി തിരിച്ചെത്തിയ പാണ്ടിക്കാട് കോടശ്ശേരി സ്വദേശി 38 വയസുകാരന്‍,13,14,15 - ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി 30 വയസുകാരന്‍, ഇയാളുടെ ഭാര്യ (23), മൂന്നു വയസുള്ള മകള്‍, 16- ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കോഴിച്ചെന സ്വദേശി 48 വയസുകാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ജില്ലയില്‍ 18 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. തെന്നല സ്വദേശിനി 39 വയസുകാരി, ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 വയസുകാരന്‍, മഞ്ചേരി വീമ്പൂര്‍ സ്വദേശിനി 23 വയസുകാരി, തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70 വയസുകാരന്‍, അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശി 56 വയസുകാരന്‍, എടവണ്ണ ഒതായി സ്വദേശി 26 വയസുകാരന്‍, പറപ്പൂര്‍ സ്വദേശി 21 വയസുകാരന്‍, തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂര്‍ സ്വദേശി 51 വയസുകാരന്‍, അങ്ങാടിപ്പുറം പരിയാപുരം സ്വദേശി 35 വയസുകാരന്‍, തലക്കാട് വെങ്ങാനൂര്‍ സ്വദേശി 63 വയസുകാരന്‍, നിലമ്പൂര്‍ എരിത്താംപെയില്‍ സ്വദേശി 22 വയസുകാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി 46 വയസുകാരന്‍, പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി 33 വയസുകാരന്‍, മാറാക്കര സ്വദേശി 42 വയസുകാരന്‍, കോഴിക്കോട് കക്കോടി സ്വദേശി 24 വയസുകാരന്‍, പാലക്കാട് പത്തിത്തറ ഒതളൂര്‍ സ്വദേശി 50 വയസുകാരന്‍, പാലക്കാട് പരതൂര്‍ സ്വദേശി 26 വയസുകാരന്‍, തിരുവനന്തപുരം നേമം എടക്കോട് സ്വദേശിനി 30 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ജില്ലയില്‍ ഇതുവരെ 410 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 191 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്

അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്കഅമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

Malappuram
English summary
16 More Coronavirus Cases Reported in Malappuram Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X