Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടിപിആറില്‍ നേരിയ കുറവ്; ജില്ലയില്‍ ഇനി ചികിത്സയില്‍ 12,520 പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും ടിപിആര്‍ നിരക്കിലും നേരിയ കുറവ്. ചൊവ്വാഴ്ചയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ് പ്രകടമാകുന്നത്. എന്നാല്‍ ഇപ്പോഴും ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് ആശങ്കയായി തുടരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനമാണ് മറ്റൊരു ആശങ്ക. ഇന്ന് രോഗം ബാധിച്ചവരില്‍ 90 ശതമാനം പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നിരിക്കുന്നത്.

c

ജില്ലയില്‍ ബുധനാഴ്ച 1,610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെയാണിത്. 11.66 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,570 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

18 പേര്‍ക്ക് വൈറസ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത്തരം വ്യാപനത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 19 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,045 പേര്‍ കോവിഡ് മുക്തരായി. 32,663 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 12,520 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,161 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Third Covid wave likely to be delayed: ICMR | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+