മലപ്പുറത്ത് കൊവിഡ് ടിപിആര്‍ 20 ശതമാനത്തിലേക്ക്; ഇതുവരെ നല്‍കിയത് 14 ലക്ഷം ഡോസ് വാക്‌സിന്‍
മലപ്പുറം: സംസ്ഥാനത്ത് ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്. വലിയ ആശങ്ക വിതച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേക്ക്. ജില്ലയില്‍ ആദ്യമായിട്ടാണ് ടിപിആര്‍ ഇത്രയും ഉയരുന്നത്. 1600ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2500ലധികം പേര്‍ക്ക് രോഗമുക്തിയുണ്ടായി എന്നത് ഇന്നത്തെ കണക്കുകളില്‍ ആശ്വാസം നല്‍കുന്നു. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് ജില്ലയില്‍ രോഗം വ്യാപിക്കുന്നത്. ഇനി 18000ത്തോോളം പേര്‍ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 14 ലക്ഷത്തിലധികം പേര്‍ക്ക് ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് നല്‍കി.

ജില്ലയില്‍ ഇന്ന് 1,615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36 ശതമാനമായിരുന്നു. 1,589 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ജില്ലയില്‍ ഇതുവരെ 1,373 പേര്‍ മരണപ്പെട്ടു. 2,504 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. 52,728 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 17,987 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
ജില്ലയില്‍ ഇതുവരെ 14,01,885 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഇതില്‍ 10,23,920 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 3,77,965 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. അതേസമയം, കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications