• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് ടിപിആര്‍ കുറയുന്നില്ല; ഇന്ന് രോഗമുക്തി 5000ത്തിലധികം പേര്‍ക്ക്, ചികിത്സയില്‍ 30,234 പേര്‍

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 1,687 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം 5,087 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,74,328 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,623 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 37 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 24 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,207 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,234 പേരാണ് ചികിത്സയിലുള്ളത്.

സുന്ദര ഇനി പോലീസ് കാവലില്‍; പണം നല്‍കിയത് സുനില്‍, സുരേന്ദ്രനുമായി ബന്ധമുള്ള ഇയാള്‍ ആര്?സുന്ദര ഇനി പോലീസ് കാവലില്‍; പണം നല്‍കിയത് സുനില്‍, സുരേന്ദ്രനുമായി ബന്ധമുള്ള ഇയാള്‍ ആര്?

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,052 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 274 പേരും 114 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,159 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 885 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

cmsvideo
    ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

    ജില്ലയില്‍ വലിയതോതില്‍ വര്‍ധിച്ച കോവിഡ് വ്യാപനം കൃത്യമായ ഇടപെടലോടെ കുറക്കാനായെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ഓഫീസര്‍ പറഞ്ഞു.

    Malappuram
    English summary
    1687 people test for Coronavirus in Malappuram today; TPR 15.79 percentage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X