Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികളേക്കാള്‍ രോഗമുക്തര്‍; വാക്‌സിനേഷന്‍ വ്യാപിപ്പിക്കും, ബോധവല്‍ക്കരണം

മലപ്പുറം: ജില്ലയ്ക്ക് ആശ്വാസമായി ഇന്നത്തെ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് രോഗികള്‍ കുറവാണ്. മാത്രമല്ല, രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു. എങ്കിലും ടിപിആര്‍ നിരക്ക് 17 ശതമാനത്തിന് മുകളിലാണ്. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം ഇപ്പോഴും ആശങ്കയായി തുടരുന്നു. 30000ത്തിന് മുകളില്‍ രോഗികള്‍ ജില്ലയില്‍ ചികില്‍സയിലുണ്ട്.

തിങ്കളാഴ്ച 1,693 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.67 ശതമാനമാണ് ടിപിആര്‍. 1,632 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 41 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,551 പേര്‍ രോഗമുക്തരായി. 79,118 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,172 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ 1,811 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

c

വിനോദ സഞ്ചാര മേഖലകളുള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും പങ്കാളിത്തത്തോടെ വാക്‌സിനേഷന്‍ നടത്തും. വാക്‌സിന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ തലത്തില്‍ മാത്രമാക്കാതെ താഴേതട്ടിലേക്ക് വ്യാപിപ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും സബ് കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

വാക്‌സിന്‍ നല്‍കുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കാനും കോവിഡ് പ്രോട്ടോകോള്‍ പാലനത്തിനൊപ്പം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് മേഖലകളിലെ ഡി.വൈ.എസ്.പിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. അഞ്ച് മാസത്തിനകം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ സാധ്യമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ബോധന വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, ടെസ്റ്റിങ്, കുത്തിവെപ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സന്ദേശങ്ങളും മൈക്ക് അനൗണ്‍സ്മെന്റും സജ്ജീകരിച്ച വാഹനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+