പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചു; 17കാരിയെ വീട്ടിൽവെച്ചും ഗൂഢല്ലൂരിലെ ലോഡ്ജിൽവെച്ചും പീഡിപ്പിച്ചു, പ്രതിക്ക് ജാമ്യം നിഷേധിച്ച് മലപ്പുറം പോക്സോ സ്പെഷ്യൽ കോടതി!
മലപ്പുറം: 17കാരിയെ പന്നിപ്പാറയിലെ വീട്ടില്‍ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ച പ്രതിക്ക് പ്രതിക്ക് ജാമ്യമില്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയാണ് ജില്ലാ പോക്‌സോ സ്പെഷ്യല്‍ കോടതി തള്ളിയത്. എടവണ്ണ പെരകമണ്ണ പന്നിപ്പാറ അന്തംവീട്ടില്‍ പ്രശാന്ത് ദാസ് (22) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി പന്നിപ്പാറയിലെ വീട്ടില്‍ വെച്ചും ഗൂഡല്ലൂരിലെ ലോഡ്ജില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 12നും മെയ് 22നും ഇടയിലുള്ള ദിവസങ്ങളിലാണ് സംഭവം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ രണ്ടുമാസം കൂടി അവശേഷിക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 376, പോക്‌സോ ആക്ട് എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് എടവണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതി മഞ്ചേരി കോടതിയില്‍ ഇക്കഴിഞ്ഞ ഒമ്പതിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

അതേ സമയം മറ്റൊരു കേസില്‍ 17കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയിരുന്നു. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി.
അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.












Click it and Unblock the Notifications