മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ വ്യാപിക്കുന്നു; 170 പേര്‍ക്ക് കൂടി രോഗം, 109 പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

C

വിദഗ്ധ ചികിത്സക്ക് ശേഷം 109 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,047 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.

31,894 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,056 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 471 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആറ് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 78 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 57 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 86 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 353 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,695 പേര്‍ വീടുകളിലും 1,143 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 73,796 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 71,272 പേരുടെ ഫലം ലഭ്യമായതില്‍ 65,054 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,444 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍പുതിയ ഉപാധിവച്ച് കോണ്‍ഗ്രസ്; 40 ശതമാനം സീറ്റ് വേണം, ഈ മാസം എല്ലാം തീരണമെന്ന് രാഹുല്‍

ബിജെപിക്കാര്‍ക്ക് നേരെ ആക്രമണം പതിവായി; ഭയം മൂലം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചുബിജെപിക്കാര്‍ക്ക് നേരെ ആക്രമണം പതിവായി; ഭയം മൂലം നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു

Malappuram
English summary
170 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X