മലപ്പുറത്ത് കൊവിഡ് ടിപിആര്‍ കുറഞ്ഞു; രോഗികളും... 2000ത്തിലധികം പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയ്ക്ക് ആശ്വാസമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഇന്നും മലപ്പുറത്ത് തന്നെയാണ് കൂടുതലെങ്കിലും തോത് കുറഞ്ഞിട്ടുണ്ട്. 1800ഓളം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 2200ലധികം പേര്‍ക്ക് രോഗമുക്തിയുണ്ടായി. 20000ല്‍ താഴെ രോഗികളാണ് ഇനി ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ തിങ്കളാഴ്ച 2,244 പേര്‍ രോഗമുക്തരായി. 1,779 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 12.99 ശതമാനമാണ് ടിപിആര്‍ നിരക്ക്. അതേമസമയം, മലപ്പുറം ഉള്‍പ്പെടെ 5 ജില്ലകളില്‍ ഇന്ന് 1000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
നേരിട്ടുള്ള സമ്പര്‍ക്കം വഴി 1,726 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധയുണ്ടായത്. ഇത്തരത്തിലാണ് ജില്ലയില്‍ രോഗികള്‍ കൂടുതുന്നത്. 40 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 19,781 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 1,467 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications