മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന് ആശങ്ക; ഇന്ന് 18 പേർക്ക് രോഗം!! 5 പേർക്ക് സമ്പർക്കതിലൂടെ രോഗം..

  • By Aami Madhu
Google Oneindia Malayalam News

മലപ്പുറം; ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30 കാരന്‍, മഞ്ചേരിയിലെ ആശ വര്‍ക്കറായ മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശി 48 കാരി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27 കാരന്‍, പാലക്കാട് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശി 41 കാരന്‍, കല്‍പകഞ്ചേരി മാമ്പ്ര സ്വദേശി 36 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

1591365189

മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മമ്പാട് ഓമല്ലൂര്‍ തോട്ടിന്റക്കര സ്വദേശി 44 കാരന്‍, മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശി 29 കാരന്‍, മെയ് 19 ന് റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശി 33 വയസുകാരിയായ ഡോക്ടര്‍, ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരുമിച്ചെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശി 60 വയസുകാരന്‍ ഇയാളുടെ 33 കാരനായ മകന്‍, മെയ് 29 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ വെട്ടത്തൂര്‍ സ്വദേശി 57 കാരന്‍, മെയ് 26 ന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പൊന്നാനി പുതുപൊന്നാനി സ്വദേശി 62 കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

, മുംബൈയില്‍ നിന്ന് മെയ് 26 ന് തിരിച്ചെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 66 കാരന്‍, മെയ് 19 ന് മുംബൈയില്‍ നിന്ന് ഒരുമിച്ച് തിരിച്ചെത്തിയ മഞ്ചേരി മാര്യാട് സ്വദേശി 33 കാരന്‍, ചാപ്പനങ്ങാടി സ്വദേശി 32 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 23 ന് എത്തിയ കാലടി പൊല്‍പ്പാക്കര സ്വദേശി 23 കാരന്‍, മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചട്ടിപ്പടി കുപ്പിവളവ് സ്വദേശി 57 കാരന്‍, ഡല്‍ഹില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ മെയ് 18 ന് കോഴിക്കോടെത്തി നാട്ടില്‍ തിരിച്ചെത്തിയ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ ഭൂതന്നൂര്‍ സ്വദേശി 32 കാരന്‍ ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്നും, പത്തനംതിട്ട അടൂര്‍ തുവയൂര്‍ സൗത്ത് സ്വദേശി 31 കാരന്‍ മെയ് 26 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരാണ്.

Recommended Video

cmsvideo
മലപ്പുറം ജില്ലാ കളക്ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു

പാലക്കാട് ജില്ലയിൽ സ്ഥിതി രൂക്ഷം; ഇന്ന് 40 പേർക്ക് കൊവിഡ്!! രോഗികളുടെ വിവരങ്ങൾ ഇങ്ങനെപാലക്കാട് ജില്ലയിൽ സ്ഥിതി രൂക്ഷം; ഇന്ന് 40 പേർക്ക് കൊവിഡ്!! രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

രാഷ്ട്രീയ നാടകം മുറുകുന്നു; കോൺഗ്രസിൽ നിന്നും മൂന്നാമത്തെ രാജി!! എംഎൽഎമാരെ 'നാടുകടത്തി' കോൺഗ്രസ്രാഷ്ട്രീയ നാടകം മുറുകുന്നു; കോൺഗ്രസിൽ നിന്നും മൂന്നാമത്തെ രാജി!! എംഎൽഎമാരെ 'നാടുകടത്തി' കോൺഗ്രസ്

'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്''ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്'

Malappuram
English summary
18 covid cases confirmed in malappuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X