മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ 4 പേര്‍ക്ക് കൊവിഡ്; മൊത്തം 18 പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

V

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
കൊവിഡ്: പൊന്നാനിയില്‍ കാര്യങ്ങള്‍ കൈവിടുന്നു | Oneindia Malayalam

ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ബംഗളൂരുവില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവില്‍ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂര്‍ സ്വദേശി (68) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (32), ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (24), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (22), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (61), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ സ്വദേശി (34), ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (53), കിര്‍ഗിസ്താനില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ഫോറന്‍സിന് പരിശോധന... കൂടുതല്‍ വിവരങ്ങള്‍ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ഫോറന്‍സിന് പരിശോധന... കൂടുതല്‍ വിവരങ്ങള്‍

Malappuram
English summary
18 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X