മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് സ്‌കൂളില്‍ വീണ്ടും കൊറോണ വ്യാപനം; 180 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

മലപ്പുറം: മാറഞ്ചേരി, വന്നേരി ഹയല്‍ സെക്കണ്ടറി സ്‌കൂളുകളില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. 180 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 262 പേര്‍ക്ക് രണ്ട് സ്‌കൂളുകളിലായി രോഗം ബാധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. ബാക്കി അധ്യാപകരും. മാറഞ്ചേരി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് ഇന്ന് രോഗമുണ്ടെന്ന് തെളിഞ്ഞത്. വന്നേരിയിലെ 85 വിദ്യാര്‍ഥികള്‍ക്കും രോഗ ബാധയുണ്ട്.

c

രണ്ടു ഘട്ടങ്ങളിലായി നടന്ന പരിശോധനയില്‍ നിന്നാണ് 442 പേര്‍ക്ക് രോഗമുണ്ടെന്ന് ഉറപ്പിച്ചത്. ഇനിയും ഒട്ടേറെ പേര്‍ക്ക് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പോസറ്റീവ് ആയവര്‍ സമ്പര്‍ക്കം പുലര്‍ത്തിവരിലും പരിശോധന നടത്തിയിട്ടുണ്ട്. ഫലം വന്നിട്ടില്ല. സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയുടെ ഫലവും കാത്തിരിക്കുകയാണ്.

അനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രംഅനില്‍ കുമാറിനെതിരെ തെങ്ങുകയറ്റ തൊഴിലാളി; വണ്ടൂര്‍ പിടിക്കാന്‍ ബൃഹദ് പദ്ധതി, 'എന്‍ കണ്ണന്‍' തന്ത്രം

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ഒരു വിദ്യാര്‍ഥിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളും അധ്യാപകരും പരിശോധനയ്ക്ക് വിധേയരായപ്പോഴാണ് മാറഞ്ചേരി മേഖലയില്‍ കൂട്ടമായി രോഗം ബാധിച്ചു എന്ന് തെളഞ്ഞത്. രോഗം സ്ഥിരീകരിച്ച മിക്കവരിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത്. എല്ലാ വിദ്യാര്‍ഥികളോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സ്‌കൂള്‍ അടച്ചിട്ടടാനും നിര്‍ദേശം നല്‍കിയിരുന്നു.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

Malappuram
English summary
180 more students and teachers confirmed Coronavirus in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X