Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ടിപിആര്‍ 14 ശതമാനത്തോട് അടുത്തു; ജില്ലയില്‍ ഇനി ചികില്‍സയില്‍ 18,120 പേര്‍

മലപ്പുറം: സംസ്ഥാനത്ത് ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോട് അടുത്തു. ഇന്ന് 1800ലധികം പേര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ 1400ഓളം പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ 18000ത്തിലധികം പേരാണ് ഇനി ചികില്‍സയില്‍ കഴിയുന്നത്. ഞായറാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.92 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

c

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

ഞായറാഴ്ച 1,861 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,382 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. 1,812 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 11 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 46,229 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

18,120 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,298 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. അതേസമയം, കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+