മലപ്പുറത്ത് കൊവിഡ് ടിപിആര്‍ കുത്തനെ ഉയര്‍ന്നു; ജില്ലയില്‍ ചികില്‍സയില്‍ 18660 പേര്‍
മലപ്പുറം: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണ്. 2000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1600 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് വൈറസ്ബാധ. 1,574 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി.

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
1,867 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 29 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 50,819 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,660 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇതുവരെ 1,324 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. അതേസമയം, കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications