മലപ്പുറത്ത് ടിപിആര്‍ 13.76 ശതമാനം; ഇന്ന് രോഗമുക്തി 1091 പേര്‍ക്ക്, ആശങ്ക ഒഴിയാതെ ജില്ല
മലപ്പുറം: കേരളത്തില്‍ ഇന്നും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറം ജില്ലയില്‍. 2000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആയിരത്തിലധികം പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 13 ശതമാനത്തിന് മുകളിലാണ്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് ജില്ലയില്‍ രോഗം വ്യാപിക്കുന്നത്. ജില്ലയില്‍ 16000ത്തിലധികം പേര്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,981 പേര്‍ക്കാണ് വൈറസ്ബാധ. 1,091 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,946 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 19 പേര്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 12 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 40,926 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 16,138 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,268 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications