മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത് 2.67 കോടി രൂപയുടെ സ്വര്‍ണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വന്‍ സ്വര്‍ണവേട്ട നടത്തി. പരിശോധനയില്‍ ഗള്‍ഫ് രാജ്യത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 13 യാത്രക്കാരില്‍ നിന്നുമായി 6.2 കി.ഗ്രാം തൂക്കം വരുന്നതും ഇന്ത്യന്‍ വിപണിയില്‍ 2.67 കോടി രൂപ വിലമതിക്കുന്നതുമായ സ്വര്‍ണം പിടികൂടി. 24 കാരറ്റ് പരിശുദ്ധിയുള്ളതാണ് ഈ സ്വര്‍ണം.

റോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിഞ്ഞു: മലപ്പുറത്ത് യുവാവ് മരിച്ചുറോഡിന്റെ സംരക്ഷണ മതില്‍ തകര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിഞ്ഞു: മലപ്പുറത്ത് യുവാവ് മരിച്ചു

മിശ്രിത രൂപത്തില്‍ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലൊളിപ്പിച്ച രീതിയില്‍ എട്ട് യാത്രക്കാരില്‍ നിന്നും 4.9 കി.ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തു. ഇതില്‍ നിന്നും 3.85 കി.ഗ്രാം സ്വര്‍ണം ഉരുക്കിയെടുത്തു. നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ മുനീര്‍, കൊടുവള്ളി സ്വദേശികളായ സാലിം, അഹമ്മദ് റിഷാദ്, മുഹമ്മദ് ഷഫീഖ്, ആഷിഖ്. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സല്‍മാന്‍, വയനാട് മേപ്പാടി സ്വദേശി റഫീഖ് എന്നിവരുടെ ശരീരത്തിനുള്ളില്‍ നിന്നാണ് ഈ മിശ്രിതം പിടിച്ചെടുത്തത്.

goldsmuggling-

രണ്ട് യാത്രക്കാരുടെട്രോളിബാഗിനുള്ളിലെ തകിടില്‍ വിദഗ്ദമായി ഒളിപ്പിച്ച നിലയിലാണ് പയ്യന്നൂര്‍ സ്വദേശിയായ ഷഹനാദ്, താമരശ്ശേരി സ്വദേശിയായ സജാദ് എന്നിവരില്‍ നിന്നും 1.49 കി.ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ, ശരീരത്തിലെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ 830 ഗ്രാം സ്വര്‍ണം മൂന്നു സ്ത്രീ യാത്രക്കാരികളില്‍ നിന്നും പിടികൂടി. ഈ യാത്രക്കാരില്‍ ആറ് പേരെ അറസ്റ്റു ചെയ്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ഇ.എസ്. നിധിന്‍ലാല്‍, അസി. കമ്മീഷണര്‍ എ.കെ. സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, സി.സി. ഹാന്‍സന്‍, മനോജ് കുമാര്‍, ഇന്‍സ്പക്ടര്‍മാരായ കെ.മുരളിധരന്‍, സൗരഭ് കുമാര്‍, നരസിംഹ വെല്ലൂരി, രബീന്ദ്രനാഥ്, ഹവീല്‍ദാര്‍മാരായ മോഹനന്‍, ഗഫൂര്‍ എന്നിവരുടെ സംഘമാണ് ഈ സ്വര്‍ണം പിടികൂടിയത്.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്തളം വഴി അടിവ്സത്രത്തിനുളളിലും, ധരിച്ചിരുന്ന സോക്സിനുളളിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടിയിരുന്നു, 45ലക്ഷത്തിന്റെ 1.35 കിലോഗ്രാം സ്വര്‍ണമാണ് രണ്ടുപേര്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യയിലെത്തിയ തിരൂര്‍ സ്വദേശി മുഹമ്മദ് റാഷിഫില്‍ നിന്നും 750 ഗ്രാമിന്റെ മാലയാണ് പിടിച്ചത്. അടിവ്സത്രത്തിനുളളിലയായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ദുബൈയില്‍ നിന്നും ഒമാന്‍ എയറിലെത്തിയ തലശ്ശേരി സ്വദേശി മുജീബില്‍ നിന്നും 600 ഗ്രാം സ്വര്‍ണം പിടികൂടി. ധരിച്ചിരുന്ന സോക്സിനുളളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസി. കമീഷണര്‍ നിഥിന്‍ ലാല്‍, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക്ക് വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ നവീന്‍, മനോജ്, നിഷാദ്, നീല്‍കമല്‍, ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് മുഹമ്മദ് ഷിഹാബുദ്ദീനും, അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ മുഹമ്മദ് നയീമും പിടിയിലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് 45.84 ലക്ഷത്തിന്റെ സ്വര്‍ണമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ട് യാത്രക്കാരില്‍ നിന്നായി 1528 ഗ്രാം സ്വര്‍ണം പിടികൂടിയത്.ദുബൈയില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയവരില്‍ നന്നായി 45.84 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീനില്‍ നിന്നും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 710 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ശരീരത്തിലൊളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. വെള്ള നിറത്തിലുള്ള മൂന്ന് ക്യാപ്‌സൂള്‍ രൂപങ്ങളിലാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്.

Malappuram
English summary
2.67 core worth gold seized from Karippur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X