Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ഡിപിഐ വിട്ട് ലീഗില്‍ ചേര്‍ന്ന യുവാവിനെയും സഹോദരനേയും വെട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ പറവണ്ണ ആലിന്‍ ചുവട്ടില്‍ വച്ച് സഹോദരങ്ങളെ വാളുകൊണ്ടു വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു പ്രതികളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാക്കാട് കളരിക്കല്‍ വീട്ടില്‍ അന്‍വര്‍ (27) പറവണ്ണ ആലിന്‍ ചുവട് സ്വദേശി കൊണ്ടാരന്റെ പുരക്കല്‍ അന്‍വര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25 നായിരുന്നു സംഭവം. പറവണ്ണ മൊയ്തീന്‍ ബാവയുടെ മക്കളായ കുഞ്ഞിമോന്‍, റാഫി എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കുഞ്ഞിമോന്‍ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു. എട്ടു മാസമായി പാര്‍ട്ടി യില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സംഭവത്തിനു കാരണമായി പറയുന്നത്. കുഞ്ഞിമോനെ വെട്ടുന്നതു കണ്ട് തടയാന്‍ വന്നപ്പോഴാണ് റാഫിക്കും വെട്ടേറ്റത്. കേസില്‍ ഇനി മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

main

അറസ്റ്റിലായ പ്രതികളായ സഹീറും, അന്‍വറും

കാഞ്ഞിരക്കുറ്റിയില്‍ വെച്ചാണ് അഞ്ചംഗ സംഘം കുഞ്ഞിമോനെ ആക്രമിക്കാനെത്തിയത്. കുഞ്ഞിമോനെ മര്‍ദിക്കുന്നത് തടയാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ മുഹമ്മദ് റാഫിയെയും സംഘം കുത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് തങ്ങളെ കുത്തിപരുക്കേല്‍പ്പിച്ചതെന്ന് ഇരുവരും പൊലീസില്‍ മൊഴിനല്‍കിയിരുന്നു.

രണ്ടു പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിമോന് പുറത്തും റാഫിയുടെ മുഖത്തുമാണ് കുത്തേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും തിരൂര്‍ എസ് ഐ കെജെ ജിനേഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പറവണ്ണയില്‍ ഉണ്ടായ അടിപിടി എസ് ഡി പി ഐ ലീഗ് സംഘര്‍ഷം എന്ന് വരുത്തിതീര്‍ക്കാന്‍ ചില ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ തികച്ചും സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ്.

സ്വഭാവദൂഷ്യം മൂലം എസ്ഡിപിഐ നേരത്തെ പുറത്താക്കിയ കുഞ്ഞുമോന്‍ നിലവില്‍ അയാള്‍ ഒരു പാര്‍ട്ടിയിലും അംഗമാകിയിട്ടില്ല എന്നിരിക്കെ ഇത് ലീഗ് എസ്ഡിപിഐ സംഘര്‍ഷമായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമാണ്.ഇതിനെ രാഷ്ട്രീയമായ പ്രചരിപ്പിക്കുന്നത് തീരദേശ സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും ഇതില്‍നിന്നും തല്‍പരകക്ഷികള്‍ പിന്‍മാറണമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+