മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടര വയസുകാരി മരിച്ചു
മലപ്പുറം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പെരിന്തല്‍മണ്ണ വള്ളുവങ്ങാട് വെച്ച് രണ്ടരവയസുകാരി മരിച്ചു. വള്ളുവങ്ങാട് വാളനി മഹല്ല് പുന്നക്കാടന്‍ മുഹമ്മദ് ഹനീഫയുടെ മകള്‍ ഫൈഹ ഫാത്തിമ (രണ്ടര) ആണ് മരിച്ചത്. പിതാവ് ഹനീഫയും മാതാവ് ശരീഫയും സഹോദരന്‍ മുഹമ്മദ് അഫീഫും ഓട്ടോയില്‍ കൂടെയുണ്ടായിരുന്നു. കിഴക്കേ പാണ്ടിക്കാട് നിന്ന് കല്യാണത്തില്‍ പങ്കെടുത്ത് തിരിച്ചുവീട്ടിലേയ്ക്കു വരികയായിരുന്നു.
വള്ളുവങ്ങാട് ആലി മുസ്ല്യാര്‍ സ്മാരകത്തിനു സമീപം വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നുച്ചയ്ക്ക് വാളനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കുടുംബസമേതമായിരുന്ന ഇവര്‍ വിവാഹത്തിന് പോയിരുന്നത്. ഓട്ടോയിലായിരുന്നു സംഘംസഞ്ചരിച്ചിരുന്നത്.

മരിച്ച രണ്ടുവയസ്സുകാരി ഫെഹ ഫാത്തിമ
പിതാവ് ഹനീഫയും മാതാവ് ശരീഫയും സഹോദരന്‍ മുഹമ്മദ് അഫീഫും ഓട്ടോയില്‍ കൂടെയുണ്ടായിരുന്നു. കിഴക്കേ പാണ്ടിക്കാട് നിന്ന് കല്യാണത്തില്‍ പങ്കെടുത്ത് തിരിച്ചുവീട്ടിലേയ്ക്കു വരികയായിരുന്നു. ഈസമയത്ത് ഇവരുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുഞ്ഞ്. അപകടം നടന്നപ്പോള്‍ കുഞ്ഞിന്‍മേലുളള പിടിവിട്ടതാകാം മരണകാരണമെന്ന് സംശയിക്കുന്നത്. കാറിലുള്ളവര്‍ക്കും കാര്യമായ പരുക്കുകള്‍ ഒന്നുമില്ല. ഓട്ടോക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications