Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

വളാഞ്ചേരി: തിരുവനന്തപുരത്ത് നിന്നു മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആർ ട്രാവൽസിന്റെ ടൂറിസ്റ്റ് ബസ് മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. അമിതവേഗതയിൽ വളവിറങ്ങി വരികയായിരുന്ന ലോറി കണ്ട് ബസ് ഒതുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ തിരുവനന്തപുരം കുറമണ്ണൂർ രാജേന്ദ്രൻ (51), കളപത്തൂർ പ്രവീൺ (30), ഇടപ്പള്ളി ഭാഗ്യ (21), കൊല്ലം പൂർണിമ (30), തിരുവനന്തപുരം സജിത (30), കളിക്കൽ ഷർഷാദ് (31), പൈമൂട്ടിൽ വടക്കേതിൽ സജാദ് എ. സലാം (26), വയനാട് കണിയാംപറ്റം ചെറുമുണ്ടിയിൽ അരുൺനാഥ് (26),

acci

ഓച്ചിറ പന്നക്കൽ തെക്കേതിൽ ഷമീർ (29), വലിയവിള നാരായണ വിലാസിൽ വിഷ്ണു (29), നേമം അശ്വതി ഭവനിൽ കബീർ (48), നേമം ഗോപകുമാർ (54), തേഞ്ഞിപ്പലം എൻ.പി ബിൽഡിംഗിൽ രാജേഷ് (38), നേമം മഠത്തിൽ വില്ലയിൽ സുനിത (50), എറണാകുളം കള്ളൂർ പ്രേമനാഥൻ (40), തിരുവനന്തപുരം പോത്തൻകോട് ശ്രീകുമാർ (36), കോഴിക്കോട് അഴിഞ്ഞിലം കണ്ണോത്ത് വീട്ടിൽ അനൂപ് (36), വയനാട് അടുവാട്ട് കബീർ (35), ഷമീന (25), മുഹമ്മദ് ഹനാൻ (6) എന്നിവർ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+