Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 2000ത്തിലധികം പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 10ല്‍ താഴെ... ജില്ലയില്‍ ചികില്‍സയില്‍ 18,321 പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളില്‍ വര്‍ധനവ്. 2000ത്തിലധികം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഇന്ന് മലപ്പുറത്താണ്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നെങ്കിലും ഇന്ന് വര്‍ധിച്ചു. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത് ആശ്വാസമാണ്.

ജില്ലയില്‍ ബുധനാഴ്ച 2,030 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 9.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,624 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലിപ്പോള്‍ 18,321 കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,334 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

c

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

ഇന്ന് 1,968 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. 29 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 49,623 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അതേസമയം, കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+