Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് ടിപിആര്‍ കുത്തനെ ഉയര്‍ന്നു; 2,033 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുത്തനെ ഉയരുന്നു. ശനിയാഴ്ച 16.99 ശതമാനമാണ് പ്രതിദിന ടി.പി.ആര്‍ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇത്രയും ഉയര്‍ന്ന നിരക്ക് ജില്ലയില്‍ ആദ്യമാണ്. സംസ്ഥാനത്ത് ഇന്ന് കോഴിക്കോടിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറത്താണ്. 2,033 പേര്‍ക്കാണ് ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,502 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

c

1,983 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 52,131 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,906 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,362 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മതിമറന്നുള്ള ആഘോഷവും ഒത്തുചേരലും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹജ്ജ്-കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അഭ്യര്‍ഥിച്ചു.

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+