മലപ്പുറത്ത് ഇന്നും 2000 കടന്ന് കൊവിഡ് രോഗികള്‍; ടിപിആറില്‍ നേരിയ കുറവ്
മലപ്പുറം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ജില്ല മലപ്പുറം. 2000ത്തിന് മുകളിലാണ് ജില്ലയിലെ രോഗികള്‍. എന്നാല്‍ ചൊവ്വാഴ്ചയുമായി താരതമ്യം ചെയ്യുമ്പോല്‍ പ്രതിദിന രോഗികളുടെ കാര്യത്തിലും ടിപിആറിലും നേരിയ കുറവ് വന്നിട്ടുണ്ട്. ജില്ലയില്‍ ബുധനാഴ്ച 2,052 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,259 പേര്‍ ബുധനാഴ്ച രോഗമുക്തരായി.

ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,992 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 31 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 39,236 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 15,266 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,260 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications