Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടായിരത്തിലധികം കൊവിഡ് രോഗികള്‍ മലപ്പുറത്ത് മാത്രം; ടിപിആര്‍ നിരക്ക് വീണ്ടും ഉയര്‍ന്നു

മലപ്പുറം: കേരളത്തില്‍ ഇന്ന് 2000ത്തിലധികം കൊവിഡ് രോഗികള്‍ മലപ്പുറത്ത് മാത്രം. ആറ് ജില്ലകളില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് മലപ്പുറത്ത് ഉയരുകയാണ് ചെയ്തത്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ഇനി ജില്ലയില്‍ 14000ത്തിലധികം പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

c

ജില്ലയില്‍ ചൊവ്വാഴ്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 2,110 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,050 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 35 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,230 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

1,334 പേരാണ് ചൊവ്വാഴ്ച കോവിഡ് മുക്തരായത്. 35,841 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14,483 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+