മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ടിപിആര്‍ നിരക്ക് വര്‍ധിച്ചു; ജില്ലയില്‍ മരണം 925 ആയി, ഇനി ചികില്‍സയില്‍ 23124 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കൊവിഡ് ടിപിആര്‍ നിരക്ക് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 15 ശതമാനത്തില്‍ നിന്നിരുന്ന ടിപിആര്‍ ചൊവ്വാഴ്ച 17.1 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,121 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 4,831 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,84,371 പേരായി. രോഗമുക്തരുടെ എണ്ണത്തില്‍ ജില്ലയ്ക്ക് ആശ്വാസമാണ്.

c

ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,070 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 28 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 22 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 52,371 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 23,124 പേരാണ് ചികിത്സയിലുള്ളത്.

സാരിയിൽ അതീവ സുന്ദരിയായി കാജൽ; തെന്നിന്ത്യൻ താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം

കെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരുംകെ സുധാകരന്‍, വിഡി സതീശന്‍... ഹൈക്കമാന്റിനെ കുഴക്കുന്നത് മറ്റൊന്ന്; പാളിയാല്‍ കോണ്‍ഗ്രസ് തകരും

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,004 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 295 പേരും 122 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,052 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 925 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. മലപ്പുറം ജില്ലയില്‍ ആശങ്ക ഒഴിയുന്നില്ല എന്നാണ് ഇന്നത്തെ കണക്കുകളും വ്യക്തമാക്കുന്നത്. ജില്ലയില്‍ പോലീസ് ശക്തമായ പരിശോധന തുടരുകയാണ്.

Recommended Video

cmsvideo
Washington state to allow free p0t with vaccine

Malappuram
English summary
2121 people test for Coronavirus in Malappuram today; TPR 17 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X