മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ ചികിത്സയില്‍ 2,784 പേര്‍; ജില്ലയില്‍ ഇതുവരെ മരിച്ചത് 566 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 266 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

c

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 213 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,13,659 ആയി. 21,225 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,784 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 186 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 71 പേരും 61 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 566 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസുംതിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Malappuram
English summary
213 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X