മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണയെ പ്രതിരോധിക്കാന്‍ മലപ്പുറം; രോഗം ഭേദമായവര്‍ വീണ്ടുമെത്തി, 22 പേര്‍ പ്ലാസ്മ നല്‍കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊറോണ വൈറസ് രോഗത്തിന് മുമ്പില്‍ ഒരിക്കലും തളരില്ലെന്ന് ഉറപ്പിക്കുകയാണ് മലപ്പുറം ജില്ലയില്‍ രോഗം ഭേദമായവര്‍. നേരത്തെ രോഗം ഭേദമായി വീട്ടിലേക്ക് തിരിച്ച 22 യുവാക്കളാണ് വീണ്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ എത്തിയത്. എല്ലാവരും പ്ലാസ്മ നല്‍കാന്‍ തയ്യാറായി. രോഗം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഇവരുടെ തീരുമാനം. തങ്ങളാല്‍ കഴിയും വിധം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയാണ് ഇവര്‍.

m

കോവിഡ് മഹാമാരിയോട് പോരാടുന്ന നാടിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് കോവിഡ് വിമുക്തരായ ചെറുപ്പക്കാര്‍. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാനാണ് ഇവര്‍ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് ഭേദമായ 22 പേരാണ് ശനിയാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുവന്നത്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവര്‍ ഒത്തുചേര്‍ന്നു. പ്ലാസ്മ നല്‍കുന്നതിലൂടെ കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും കോവിഡിനെ തുരത്താന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും ഇവരറിയിച്ചിട്ടുണ്ട്.

സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്സ്വപ്‌ന സുരേഷ് എന്‍ഐഎ വലയില്‍; 6 മാസം പുറംലോകം കാണില്ല, അന്വേഷണം ഫൈസല്‍ ഫരീദിലേക്ക്

കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

ചികിത്സാ സമയത്ത് നല്‍കിയ സ്നേഹവും കരുതലും തിരിച്ചു നല്‍കാനുള്ള അവസരമായിക്കണ്ട് പ്ലാസ്മ നല്‍കാനായി മുന്നോട്ട് വന്ന എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു.

എസ്ബിഐ അറിയാതെ എസ്ബിഐ ബ്രാഞ്ച്; ബാങ്ക് ഉദ്യോഗസ്ഥരുടെ മകന്റെ കാഞ്ഞ ബുദ്ധി, ഒടുവില്‍...എസ്ബിഐ അറിയാതെ എസ്ബിഐ ബ്രാഞ്ച്; ബാങ്ക് ഉദ്യോഗസ്ഥരുടെ മകന്റെ കാഞ്ഞ ബുദ്ധി, ഒടുവില്‍...

Malappuram
English summary
22 person ready to give Plasma for Covid 19 Patients in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X