13കാരിയായ സഹോദരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ, പിതാവ് അറസ്റ്റിലായത് പീഡനക്കേസിൽ!!
മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരനായ 22 കാരൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. 13 കാരിയായ പെൺകുട്ടിയാണ് സഹോദരന്റെ പീഡനത്തിനിരയായത്. ഇപ്പോൾ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ഉൾപ്പെടെ നാല് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇവരുടെ പിതാവും നേരത്തെ പിടിയിലായിരുന്നു. ജനുവരിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
പിതാവിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായതിനെ തുടർന്ന് മാനസികമായി തളർന്ന മൂന്ന് പെൺകുട്ടികളും സർക്കാരിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞുവരുന്നത്. കെയർ ഹോമിൽ വെച്ച് നടത്തിയ കൌൺസിലിംഗിനിടെയാണ് സഹോദരനിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തുന്നത്. 2019 നവംബറിലാണ് ഏറ്റവും ഒടുവിൽ ഉപദ്രവം ഏൽക്കേണ്ടിവന്നതെന്നും പെൺകുട്ടി പറയുന്നു.

പെൺകുട്ടികളെ കൌൺസിലിംഗിന് വിധേയമാക്കിയ ജില്ലാ ബാലസംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്സോ ചുമത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുിട്ടുണ്ട്. നാല് പെൺമക്കളെ പീഡിപ്പിച്ച കേസിലാണ് ജനുവരിയിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ നടത്തിയ കൌൺസിലിംഗിലാണ് തങ്ങൾക്ക് അച്ഛനിൽ നിന്ന് പീഡനമേൽക്കുന്ന വിവരം പെൺകുട്ടികൾ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications