മലപ്പുറത്ത് 143 ക്യാമ്പുകളിലായി 22086പേര്‍, മരണം 46 ആയി, നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകൾ
മലപ്പുറം: മലപ്പുറം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നു കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മാത്രം 70 പുതിയ ക്യാമ്പുകള്‍ തുടങ്ങി. ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 143 ആയി. നിലമ്പൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി ആകെ 2434 പേരാണുള്ളത്.
പൊന്നാനി താലൂക്കില്‍ 16 ക്യാമ്പുകളിലായി 1101 പേര്‍ താമസിക്കുന്നു. കൊണ്ടോട്ടി താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 2382 പേരാണുള്ളത്. ഏറനാട് താലൂക്കില്‍ 31 ക്യാമ്പുകളിലായി 3757 പേര്‍ താമസിക്കുന്നു. തിരൂരങ്ങാടി താലൂക്കില്‍ 20 ക്യാമ്പുകളിലായി 3875 പേരാണുള്ളത്. തിരൂര്‍ താലൂക്കില്‍ 17ക്യാമ്പുകളില്‍ 6964 പേരാണ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 27 ക്യാമ്പുകളിലായി 1573 പേരാണുള്ളത്.

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ സാധനങ്ങളും ക്യാമ്പുകളില്‍ കലക്ടറേറ്റിലെയും താലൂക്കുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ മുഖേനെ എത്തിക്കുന്നുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.
ജില്ലയിലെ മരണം 46 ആയി
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ (17.8.2018 വൈകീട്ട് അഞ്ച് മണി വരെ) ഏഴ് താലൂക്കുകളിലായി 46 പേരാണ് മരണപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടിയിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 3, നിലമ്പൂര്‍ 12, ഏറനാട് 12, തിരൂരങ്ങാടി 1, പെരിന്തല്‍മണ്ണ 3, പൊന്നാനി 2, എിങ്ങനെയാണ് മരണപ്പെട്ടത്. രണ്ടു പേരെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2008.08 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ 73.86 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
110 വീടുകള്‍ പൂര്‍ണ്ണമായും 1459 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 419.3 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ കണക്കാക്കുന്നു. 4522.04 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. 10676.40315 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. 17 പശുക്കളും 22 ആടുകളും 5183 താറാവുകളും 7842 കാട,കോഴിയും ഉള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 68 ബോട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. 10.5 കോടിയാണ് നഷ്ടം കണക്കാക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications