Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 2271 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 14.36 ശതമാനം, ചികില്‍സയില്‍ 18,863 പേര്‍

മലപ്പുറം: ശനിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 16 കടന്ന ടിപിആര്‍ ഇന്ന് 14 ശതമാനത്തില്‍ നില്‍ക്കുന്നു. 2200ലധികം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ഏകദേശം അത്ര തന്നെ പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. പതിവ് പോലെ നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗ വ്യാപനം കൂടുതല്‍. ജില്ലയില്‍ 19000ത്തോളം പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണ്.

c

ഞായറാഴ്ച 2,271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,203 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും രോഗബാധയുണ്ടായി. ജില്ലയില്‍ ഇതുവരെ 1,366 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്. 2,299 പേര്‍ കൂടി രോഗമുക്തരായി. 53,405 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18,863 പേര്‍ ചികിത്സയിലുണ്ട്.

അതേസമയം, ബലി പെരുന്നാളിനോട് അനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചവരോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരോ ആയിരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ആരാധനാലയങ്ങളിലും ബലി കര്‍മം നടക്കുന്ന സ്ഥലത്തും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബ വീട് സന്ദര്‍ശനം പരമാവധി ഒഴിവാക്കണം. കുട്ടികളും പ്രായമായവും അനാവശ്യമായി പുറത്തിറങ്ങരുതെന്നും കളക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+